---
title: "സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു, ഇന്നും ഭാഗിക നിയന്ത്രണം വേണ്ടിവന്നേക്കും"
english_title: "Kerala Electricity Consumption Record High KSEB Power Cut Alert"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383299/ kerala-electricity-consumption-high-power-control-kseb"
published_at: "2026-09-18T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacfff81c637_kerala-electricity-consumption-high-power-control-kseb.jpg"
keywords: ["KSEB Power Cut", "Kerala Power Consumption", "Power Exchange Kerala"]
---

# സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു, ഇന്നും ഭാഗിക നിയന്ത്രണം വേണ്ടിവന്നേക്കും

> **Lead Summary:** സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു. ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ലെങ്കിലും ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം ആയിരുന്നു ഇന്നലെ.

## Article Content

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു. ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ലെങ്കിലും ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം ആയിരുന്നു ഇന്നലെ.

കെഎസ്ഇബി ചെയർമാനും ഡയറക്ടറും അടക്കമുള്ള ഉദ്യോഗസ്ഥർ മറ്റു സംസ്ഥാനങ്ങളിൽ ചർച്ചകൾ നടത്തിയെങ്കിലും വൈദ്യുതി ലഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പവർ എക്സ്ചേഞ്ചിൽ നിന്നടക്കം വൈദ്യുതി ലഭിച്ചാൽ മാത്രമേ ഇന്നത്തെ നിയന്ത്രണം ഒഴിവാക്കാൻ കഴിയൂ.

99.87 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇന്നലെ വൈദ്യുതി ഉപയോഗം. പീക്ക് ടൈമിലെ വൈദ്യുതിയുടെ ആവശ്യകത 5305 മെഗാവാട്ടായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗ കണക്കായിരുന്നു ഇത്. നിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞെങ്കിലും ഇന്ന് ഭാഗിക നിയന്ത്രണം വേണ്ടി വന്നേക്കും.

900 മെഗാവാട്ടിന്റെ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. റിയൽ ടൈം മാർക്കറ്റിൽ നിന്ന് വൈദ്യുതി ലഭിച്ചാൽ മാത്രമേ പ്രതിസന്ധി ഒഴിവാക്കാൻ ആകൂ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമവും ഊർജ്ജിതമായി നടക്കുന്നു.

17 ദിവസത്തിനിടെ രണ്ടാം തവണ ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ല. പവർ എക്സ്ചേഞ്ചിൽ നിന്ന് കേരളത്തിന് അർഹമായ വൈദ്യുതി ലഭിച്ചത് നിയന്ത്രണം ഒഴിവാക്കാൻ കാരണമായി. അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും വൈദ്യുതി ഉപഭോഗത്തിൽ കാര്യമായ കുറവും ഉണ്ടായി.

ചെയർമാനും ഡയറക്ടറും അടക്കമുള്ളവർ വിവിധ സംസ്ഥാനങ്ങളിൽ ചർച്ച നടത്തിയെങ്കിലും ഉടൻ വൈദ്യുതി എത്തിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡുമായി കെഎസ്ഇബി കരാർ ഒപ്പിട്ടെങ്കിലും 2028 മുതൽ മാത്രമേ വൈദ്യുതി ലഭിച്ചു തുടങ്ങൂ. ആറുരൂപ നിരക്കിൽ പീക്ക് ടൈമിൽ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന 25 വർഷത്തേക്കുള്ള കരാറാണ് ഒപ്പിട്ടത്.

English Summary: Kerala recorded the highest electricity consumption this month yesterday with 99.87 million units and peak demand of 5305 MW, though power control was avoided. KSEB officials are in talks with other states but no final decision yet. A 900 MW shortage is expected today and crisis can only be avoided if power is obtained from real-time market and power exchange. Yesterday was the second time in 17 days that control was avoided due to power from exchange and reduced consumption in Karnataka and Tamil Nadu. KSEB signed a 25-year deal with Solar Energy Corporation of India for 300 MW at Rs 6 during peak time, but supply starts only from 2028.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383299/ kerala-electricity-consumption-high-power-control-kseb)